കാസര്‍കോട് (www.evisionnews.co): കാലം നമ്മെ വിളിക്കുന്നു എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കാമ്പയിന്റെ ഭാഗമായി മുനിസിപ്പല്‍- പഞ്ചായത്ത് തലങ്ങളില്‍ നടന്നുവരുന്ന വിചാരസദസിന്റെ കാസര്‍കോട് മുനിസിപ്പല്‍ പരിപാടി നാളെ നടക്കും. രാവിലെ പത്ത് മണിക്ക് തളങ്കര ഗസാലി നഗര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ നടക്കുന്ന പരിപാടിയില്‍ എസ്.വൈ.എസ് ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ ശാഖയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
Post a Comment
0 Comments