ഹൈദരാബാദ് (www.evisionnews.co): രാജ്യത്തെ കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്ന് നടിച്ച് പിറന്നാള്‍ ആഘോഷം ആര്‍ഭാടമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. മോദിക്ക് 68 പൈസയുടെ ചെക്ക് അയച്ചുകൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചത്.
വരള്‍ച്ചകാരണം കൃഷി നാശം വന്ന കര്‍ഷകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രായലസീമയിലെ സംഘടനയായ രായലസീമ സാഗുനീതി സാധന സമിതിയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 400 ചെക്കുകള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു. 'ഞങ്ങളുടെ പിന്നോക്കാവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടാന്‍ വേണ്ടിയാണ് ഞങ്ങള്‍ 68 പൈസയുടെ ചെക്ക് അയച്ചതെന്ന് സംഘടനയുടെ കണ്‍വീനര്‍ യേര രാമചന്ദ്ര റെഡ്ഡി പറഞ്ഞു.

Post a Comment
0 Comments