കുമ്പള (www.evisionnews.co): 'വരൂ നമുക്കൊരുമിച്ച് പാടാം ഫാഷിസത്തിനെതിരെ' എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ രണ്ടിന് എസ്.എസ്.എഫ് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന മതേതര വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി ഉളുവാര്‍ യുണിറ്റ് എസ്.എസ്.എഫ് നടത്തിയ 'ചക്കര പന്തല്‍' ശ്രദ്ധേയമായി. എസ്.വൈ.എസ് കുമ്പോള്‍ സര്‍ക്കിള്‍ ട്രഷറര്‍ ഹനീഫ് മദനി കുമ്പോല്‍ പ്രഭാഷണം നടത്തി.
എസ്.എസ്.എഫ് കാസര്‍കോട് ഡിവിഷന്‍ ഫിനാന്‍സ് സെക്രട്ടറി അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സെക്രട്ടറി സിദ്ദീഖ് പി.കെ.നഗര്‍ ദ്ഘാടനം ചെയ്തു. അംബിലടക്ക ക്ഷേത്ര സമിതി അംഗം വെങ്കട്ടരാമ ആചാരി, ഹിന്ദു സംഘടനയെ പ്രതിനിധീകരിച്ച് ഉമേഷ, സങ്കപ്പ, കുമ്പള സെക്ടര്‍ എസ്.എസ്.എഫ് ട്രെയിനിംഗ് കണ്‍വീനര്‍ ആബിദ് പൂക്കട്ട, എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് പ്രസിഡണ്ട് എം. അബ്ബാസ്, ഇബ്രാഹിം കടവ്, മുഹമ്മദ് എ.സി ദമ്മാം, അലി കോരത്തില, അന്തുഞ്ഞി കോരത്തില, അബ്ദുല്ല, ഹനീഫ് കൊരത്തില സംബന്ധിച്ചു.
ഉളുവാര്‍ യൂണിറ്റ് എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടി കുമ്പള സര്‍ക്കിള്‍
എസ്.വൈ.എസ് സെക്രട്ടറി സിദ്ദീഖ് പി.കെ നഗര്‍ ഉദ്ഘാടനം ചെയ്യുന്നു

Post a Comment
0 Comments