കാസര്‍കോട്: (www.evisionnews.co)ജില്ലയില്‍ ഫെയ്‌സ്‌ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ കൂടി പലവിധത്തിലുള്ള തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ചീഫ് മുന്നറിയിച്ചു. സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കുമെതിരെയാണ് തട്ടിപ്പുകളില്‍ അധികമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനല്‍ സ്വഭാവമുള്ളവരും മാനസിക വൈകല്യമുള്ളവരുമായ ഒരു വിഭാഗമാണ് ഇതിനു പിന്നില്‍.
ഫെയ്‌സ്‌ബുക്കില്‍ സാധാരണപോലെ സംസാരിച്ച് ഇടപ്പെട്ട് സ്വകാര്യ ദു:ഖങ്ങളും മറ്റു വിവരങ്ങളും കൈമാറലും അതു പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അറിയിച്ചും രക്ഷകനായി മാറിയതിനുശേഷം കൂടുതല്‍ സൗഹൃദം നടിച്ച് സാമ്പത്തികമായും മറ്റു പലതരത്തിലും ചൂഷണം ചെയ്യുന്നുമുണ്ടെന്ന് അറിയിപ്പില്‍ പറഞ്ഞു. കുടുംബപ്രശ്‌നങ്ങളും സ്വകാര്യ പ്രശ്‌നങ്ങളും കുടുംബത്തിലുള്ളവരുടെ സാന്നിദ്ധ്യത്തിലാണ് പരിഹരിക്കേണ്ടതെന്നും അല്ലാതെ ഇത്തരം നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവര്‍ മുഖേന പ്രശ്‌നപരിഹാരത്തിന് ശ്രമിക്കരുതെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്‌ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ സ്‌ത്രീകളുടെയും യുവതിയുവാക്കളുടെയും മേല്‍വിലാസത്തി?ല്‍ കയറി അവ മതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുകയും പ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്‌ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരും സ്‌ത്രീകളും ആള്‍ക്കാരുടെ ഫ്രണ്ട്‌സ് റിക്വസ്റ്റ് മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കൂടാതെ അവ മതിപ്പുണ്ടാക്കുന്നതും, സ്വകാര്യതയെ സംബന്ധിച്ചുമുള്ള സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള മാധ്യമങ്ങളില്‍ കണ്ടാല്‍ അത്തരത്തിലുള്ള ആള്‍ക്കാരെ ഗ്രൂപ്പില്‍ നിന്നു പിന്മാറണമെന്ന് അറിയിച്ചു.
Post a Comment
0 Comments