കാഞ്ഞങ്ങാട്:(www.evisionnews.co) നീലേശ്വരം കേന്ദ്രീകരിച്ചു നടക്കുന്ന മൂന്നക്ക അനധികൃത ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. ചായ്യോം ബസാറിലെ സമീറി (35)നെയാണ് അറസ്റ്റു ചെയ്‌തത്. ഇയാളില്‍ നിന്ന് 67590 രൂപ പിടിച്ചെടുത്തതായി എസ്.ഐ അറിയിച്ചു.കേരള ലോട്ടറിയുടെ ദൈനംദിന നറുക്കെടുപ്പ് ഫലത്തില്‍ സമ്മാനം നേടുന്ന നമ്പറിന്റെ അവസാന മൂന്ന് അക്കം 10 രൂപക്കൊപ്പം നല്‍കുന്നവര്‍ക്കു അതേ നമ്പര്‍ നറുക്കെടുപ്പു ഫലമായി വന്നാല്‍ 5000 രൂപ നല്‍കുന്നതാണ് മൂന്നക്ക ലോട്ടറി തട്ടിപ്പ്.കേരള ലോട്ടറിക്ക് സമാന്തരമായാണ് ഈ തട്ടിപ്പ് നടക്കുന്നത്.
Post a Comment
0 Comments