ഉളിയത്തടുക്ക (www.evisionnews.co): എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും കാരുണ്യ പ്രവത്തനം വ്യാപകമാക്കാനും കാസര്‍കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചലനം പ്രവര്‍ത്തക കണ്‍വെന്‍ഷന്റെ ഭാഗമായുള്ള ഉളിയത്തടുക്ക പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉളിയത്തടുക്കയില്‍ നടന്നു. മേഖല പ്രസിഡണ്ട്
ഹാരിസ് ബെദിര ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡണ്ട് പി.എ ജലീല്‍ ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, എസ്‌വൈഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക പ്രസംഗിച്ചു.

Post a Comment
0 Comments