കാസര്‍കോട് (www.evisionnews.co): രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് നിവേദനം നല്‍കി. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ), കേന്ദ്ര കേരളാ സര്‍വകലാശാല തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങള്‍ ജില്ലയിലിരിക്കെ രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയിലെ ജനങ്ങളുടെ ആവശ്യത്തോടുള്ള വെല്ലുവിളിയാണെന്ന് എം.എല്‍.എ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ജില്ലയിലെ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സ്ഥാപനങ്ങളില്‍ ഡല്‍ഹിയടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. രാജധാനിക്ക് ജില്ലയില്‍ സ്റ്റോപ്പില്ലാത്തത് ഇത്തരം ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ടെ ജനങ്ങളുടെ കാലകാലങ്ങളായുള്ള ആവശ്യം നിറവേറ്റിത്തരണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയോട് എം.എല്‍.എ അപേക്ഷിച്ചു.

Post a Comment
0 Comments