നായന്മാർമൂല (ebiz.evisionnews.co): തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ 2017-2018 വര്‍ഷത്തേക്കുള്ള പുതിയ അധ്യപക, രക്ഷാകര്‍ത്തൃ കമ്മിറ്റി നിലവില്‍ വന്നു. പുതിയ പ്രസിഡണ്ടായി എസ്. അബ്ദുല്‍ റഫീഖ് തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ഹനീഫ് വിദ്യാനഗര്‍, ഖാദര്‍ അറഫ, മുസ്തഫ എ.എല്‍, ഖാദര്‍ പാലോത്ത്, മുഹമ്മദ്, അസ്മ പി.എ, ഖൈറുനിസ, സുലൈഖ ബീവി, രോഹിണി, താഹിറ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
സ്‌കൂള്‍ ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എന്‍.യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകളില്‍ ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വാര്‍ഷിക റിപ്പോര്‍ട്ടുകള്‍
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍ അവതരിപ്പിച്ചു. റൂബെല്ലാ വാക്‌സിനേഷനെ കുറിച്ച് പളളിക്കര പി.എച്ച്.സിയിലെ ഡോ. ഷാഹില്‍ മുഹമ്മദ്ക്ലാസെടുത്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മൂസക്കട്ടി മാസ്റ്റര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment
0 Comments