കാസര്‍കോട് (www.evsionnews.co): സ്വകാര്യ ബസ് കണ്ടക്ടറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഉളിയത്തടുക്കയിലെ ഷാനവാസാ (24)ണ് അറസ്റ്റിലായത്. കാസര്‍കോട് -മധൂര്‍ റൂട്ടിലോടുന്ന സുപ്രീം ബസിന്റെ കണ്ടക്ടറായ കെ. വിനോദിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്.
2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കേസെടുത്തതോടെ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു ഷാനവാസ്. ഇയാളെ കണ്ടെത്താന്‍ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ വിവരത്തെ തുടര്‍ന്ന് ഷാനവാസ് വിദ്യാനഗര്‍ പോലീസ് പിടികൂടുകയായിരുന്നു.

Post a Comment
0 Comments