കാസർകോട്:(www.evisionnews.co) എസ് കെ എസ് എസ് എഫി ന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനും, കാരുണ്യ പ്രവത്തനം വ്യാപകമാക്കാനും എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ചലനം പ്രവർത്തക കൺവെൻഷന്റെ ഭാഗമായുള്ള തളങ്കര പ്രവർത്തക കൺവെൻഷന്ന് തളങ്കരയിൽ തുടക്കമായി. എസ് കെ എസ് എസ് എഫ് കാസർകോട് മേഖല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡൻറ് നൗഷാദ് ഹനീഫി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഖാസി ലൈൻ സ്വാഗതം പറഞ്ഞു.മേഖല, ട്രഷറർ ശിഹാബ് അണങ്കൂർ മുഖ്യ പ്രഭാഷണം നടത്തി. സഈദ് മൗലവി തളങ്കര, ഇഖ്ബാൽ മൗലവി, അജ്മൽ ഖാസിലൈൻ, ആഷിഖ് തളങ്കര തുടങ്ങിയവർ പ്രസംഗിച്ചു.
എസ് കെ എസ് എസ് എഫ് തളങ്കര ക്ലസ്റ്റർ ചലനം പ്രവർത്തക കൺവെൻഷൻ എസ് കെ എസ് എസ് എഫ് കാസർകോട് മേഖല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്യുന്നു

Post a Comment
0 Comments