Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി.സി ബസ് യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു


കാസര്‍കോട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ യുവതിയുടെ സ്വര്‍ണമാല മോഷണം പോയി. ഉദുമ പാലക്കുന്ന് സ്വദേശിനിയായ യുവതിയുടെ മാലയാണ് ബസ് യാത്രക്കിടെ മോഷണം പോയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പാലക്കുന്നില്‍ നിന്നും യുവതി കാസര്‍കോട്ടേക്ക് ബസ് കയറിയതായിരുന്നു. കാസര്‍കോട് എത്തിയപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാല മോഷണം പോയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഇതുസംബന്ധിച്ച് യുവതി പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad