Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സൈബര്‍ വിംഗ് സംഗമം സമാപിച്ചു

കാസര്‍കോട് (www.evisionnews.co): സെപ്തംബര്‍ 24ന് കോഴിക്കോട് മാനഞ്ചിറയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന സൈബര്‍ വിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ സൈബര്‍ കോണിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ സൈബര്‍ വിംഗ് കമ്മിറ്റിയുടെ നേത്യത്തില്‍ സംഗമം നടത്തി. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.എച്ച് അസ്ഹരി ആദൂര്‍ അധ്യക്ഷനായി. ജനറല്‍ കണ്‍ വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ്‌വൈഎസ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ ഖലീല്‍ മുട്ടത്തൊടി, സമസ്ത എംപ്ലോയീസ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എ സിറാജുദ്ധീന്‍ ഖാസി ലേന്‍, എസ്‌കെഎസ്എസ്എഫ് കുമ്പള മേഖല ജനറല്‍ സെക്രട്ടറി അബ്ദുല്ല മൗലവി, ഹമീദ് ചേരങ്കൈ, നിസാം പള്ളത്തടുക്ക മിഷാല്‍ ബദ്രിയ നഗര്‍, ഫായിസ് ബദിയടുക്ക, ബിലാല്‍ ആരിക്കാടി, മിഷാല്‍ ബദ്രിയ്യ നഗര്‍, നിസാം വടകര ആരിക്കാടി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad