Type Here to Get Search Results !

Bottom Ad

വനം, റവന്യൂ വകുപ്പുകള്‍ക്കെതിരെ സി.പി.എം സമരത്തിന്: നീക്കം അപഹാസ്യമെന്ന് സിപിഐ


മലപ്പുറം (www.evisionnews.co): മമ്പാട് ആദിവാസി ഭൂമി വനഭൂമിയായി പ്രഖ്യപിച്ചതിനെതിരെ സി.പി.എം സമരത്തിനിറങ്ങുന്നു. വനം, റവന്യൂ വകുപ്പുകള്‍ ആദിവാസി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെന്ന് സി.പി.എം വണ്ടൂര്‍, മമ്പാട് ഘടകങ്ങള്‍ വ്യക്തമാക്കി. നാലു പതിറ്റാണ്ടുകളായി കരമടച്ച് ഭൂമിയില്‍ നിന്നാണ് കുടിയിറക്കുന്നത്. ഇതിനെതിരെയാണ് സി.പി.എം സമരത്തിലേക്ക് നീങ്ങുന്നത്. പരിശോധനയേതുമില്ലാതെ ആദിവാസി ഭൂമി വനഭൂമിയായി പ്രഖ്യാപിച്ച ഡ.എഫ്.ഒ നടപടി തന്നിഷ്ടമാണെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.

ആദിവാസികളെ കുടിയിറക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവ് നടപ്പിലാക്കുന്നത് റവന്യൂ വകുപ്പാണ്. വനം, റവന്യൂ വകുപ്പുകള്‍ സി.പി.ഐയാണ് കൈയാളുന്നത്. സമാനമായ സംഭവത്തെ തുടര്‍ന്ന് മുമ്പും സി.പി.എം മമ്പാടും പരിസരത്തും സമരം നടത്തിയിരുന്നു. അതേസമയം സിപി.ഐ.എമ്മിന്റെ നീക്കത്തില്‍ സി.പി.ഐ അതൃപ്തി പ്രകടിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad