Type Here to Get Search Results !

Bottom Ad

ചെര്‍ക്കള -കല്ലടക്ക റോഡ് അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും: എന്‍.എ നെല്ലിക്കുന്ന്

ചെര്‍ക്കള (www.evisionnews.co): ചെര്‍ക്കള- കല്ലടക്ക റോഡില്‍ അറ്റകുറ്റപ്പണി ആരംഭിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ചെര്‍ക്കളം മുതല്‍ ഉക്കിനടുക്കം വരെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. 24 ലക്ഷം രൂപയുടെ പ്രവൃത്തി മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തുവെങ്കിലും ഏറ്റെടുക്കാന്‍ ആരും ഉണ്ടായില്ല. ഇതുകാരണം അറ്റകുറ്റപ്പണി വൈകുകയായിരുന്നു. എം.എല്‍.എയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഒരു കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ സന്നദ്ധനായത് കൊണ്ടാണ് ഇപ്പോഴെങ്കിലും പ്രവൃത്തി തുടങ്ങാന്‍ സാധിച്ചത്. 18 ലക്ഷം രൂപ കൂടി അറ്റകുറ്റപ്പണി മുഴുവന്‍ നടത്താന്‍ ആവശ്യമായി വന്നേക്കും. ഈ തുക ഉടന്‍ അനുവദിക്കാമെന്ന് ചീഫ് എഞ്ചിനീയര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.

ചെര്‍ക്കള- കല്ലടുക്ക റോഡിന് കഴിഞ്ഞ ബജറ്റില്‍ 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസാവസാനം വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാകും. താമസിയാതെ ഭരണ സാങ്കേതികാനുമതി ലഭിക്കുകയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad