Type Here to Get Search Results !

Bottom Ad

പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ വിളിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി (www.evisionnews.co): നടിയെ അക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത പോലീസുകാരന് സസ്പെന്‍ഷന്‍. കളമശേരി എ.ആര്‍ ക്യാമ്പിലെ സി.പി.ഒ അനീഷിനെയാണ് സസ്പെന്റ് ചെയ്തത്. കേസില്‍ കഴിഞ്ഞദിവസം അനീഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സുനി കാക്കനാട് ജയിലില്‍ കഴിയുമ്പോള്‍ നടന്‍ ദിലീപിനെ ഫോണില്‍ വിളിക്കാന്‍ അനീഷ് സൗകര്യം ചെയ്തെന്നാണ് പോലീസ് കണ്ടെത്തിയത്. സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതല അനീഷിനായിരുന്നു.

സുനിയ്ക്കുവേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷ് സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad