Type Here to Get Search Results !

Bottom Ad

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ ബിജെപി സ്ഥാനാര്‍ഥി


മലപ്പുറം : (www.evisionnews.co) വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ജില്ലയില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ താനൂര്‍ സ്വദേശിയാണ് ജനചന്ദ്രന്‍. മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയായതിന്റെ ബലത്തിലാണ് ഇദ്ദേഹം പോരാട്ടത്തിന് ഇറങ്ങുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥി ചിത്രം വ്യക്തമായതോടെ വേങ്ങര അങ്കത്തിന് ഒരുങ്ങി. പത്രികാ സമര്‍പ്പണം കഴിഞ്ഞതിനാല്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്ക് കടന്നു. ഇരുമുന്നണികളും മുന്നിലായതിന്റെ വേവലാതിയിലാണ് ജനചന്ദ്രന്റെ പ്രചാരണ പരിപാടികള്‍ ബിജെപി ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്നത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും സ്ഥാനാര്‍ഥിയായതിന്റെ അനുഭവപരിചയവും ജനചന്ദ്രനുണ്ട്.

കോണ്‍ഗ്രസ്, ലീഗ് ഭിന്നതയുള്ള കണ്ണമംഗലം പഞ്ചായത്തിലാണ് ഇടതുസ്ഥാനാര്‍ഥി പി.പി.ബഷീറിന്റെ പ്രചാരണം. പ്രവര്‍ത്തകരേയും കുടുംബങ്ങളേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് അദ്ദേഹം. വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തബന്ധമുള്ള വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ഓട്ടത്തിലാണു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ വന്‍പടയാണു ഖാദറിന് ഒപ്പമുള്ളത്. എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി.നസീറും പോരാട്ടത്തിനുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad