Type Here to Get Search Results !

Bottom Ad

വനിതാ സംവരണ ബില്ലിന് പിന്തുണ നല്‍കും; മോദിക്ക് സോണിയയുടെ കത്ത്


ന്യൂഡല്‍ഹി : (www.evisionnews.co)  ബിജെപിക്കു ലോക്‌സഭയിലുള്ള ഭൂരിപക്ഷം കണക്കിലെടുത്ത് വനിത സംവരണ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വനിതകളുടെ ഉന്നമനത്തിനായുള്ള ഈ ബില്‍ പാസാക്കുന്നതിന് ആവശ്യമായ പിന്തുണയും സോണിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2010 മാര്‍ച്ച് ഒന്‍പതിന് രാജ്യസഭ ബില്‍ പാസാക്കിയിരുന്നു.ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി വനിതകള്‍ക്ക് പഞ്ചായത്തുകളിലും മുന്‍സിപ്പല്‍ കോര്‍പറേഷനിലും അവസരം നല്‍കിയതിനെക്കുറിച്ചും കത്തില്‍ സോണിയ ഗാന്ധി സൂചിപ്പിച്ചിട്ടുണ്ട്. 1989ല്‍ പ്രതിപക്ഷം ഇതിനെ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 1993ല്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച് കോണ്‍ഗ്രസ് ബില്‍ പാസാക്കി - കത്തില്‍ പറയുന്നു.തിരഞ്ഞെടുക്കപ്പെട്ട 543 എംപിമാരില്‍ 62 പേരും വനിതകളാണ്. ആദ്യമായിട്ടാണ് ഇത്രയധികം വനിതാ എംപിമാര്‍ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2009ല്‍ 58 വനിതകളാണ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad