Type Here to Get Search Results !

Bottom Ad

ചെക്കുണ്ട് എസ്.സി. കോളനിയിലേക്ക് ട്രാൻസ്ഫോര്‍മര്‍ വേണം :സി.പി.എം.

ബദിയടുക്ക :(www.evisionnews.co) ചെക്കുണ്ട് എസ്.സി. കോളനിയിലേക്ക് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ ട്രാണ്‌സ്‌ഫോര്‍മര്‍ അനുവദിക്കണമെന്ന് സി.പി.എം. ഏള്‍ക്കാന ബ്രാഞ്ച്  സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോളനിയിലെ 38 വീടുകളടക്കം പ്രദേശത്ത് 50 ലേറെ വീടുകളുണ്ട്. ബദിയടുക്ക സെക്ഷനിലെ ശങ്കരന്‍മൂല ട്രാസ്‌ഫോര്‍മറില്‍ നിന്നാ ണ് ഈ പ്രദേശത്തേക്ക് വൈദ്യുതി എത്തുന്ന ത്. ഈ പ്രദേശത്ത് 300 ഓളം വീടുകളുണ്ട്. കാലപഴക്കം ചെന്ന  ട്രാൻസ്ഫോര്‍മര്‍  ലോഡുകള്‍ വര്‍ദ്ധിച്ചതിനാല്‍ കോളനി പ്രദേശത്ത് വോള്‍ട്ടേ ജ് ക്ഷാമവും ലൈന്‍ തകരാറും പതിവാണ്. ഇതിനാൽ തന്നെ കോളനിയിലേക്ക് ഉടൻ തന്നെ ട്രാൻസ്ഫോര്‍മര്‍ അനുവദിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad