പയ്യന്നൂര്‍: (www.evisionnews.co) കരിവെള്ളൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന മൂന്നേകാല്‍ കോടി രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കേസില്‍ മറ്റ് ചിലരും പ്രതികളായേക്കുമെന്ന് സൂചന.കേസിലെ രണ്ടാം പ്രതിയായ തൃക്കരിപ്പൂര്‍ മാണിയാട്ടെ കെ വി പ്രശാന്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ ചേര്‍ക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. രണ്ട് കോടിയോളം രൂപ പ്രശാന്തും കുടുംബാംഗങ്ങളും ചേര്‍ന്നാണ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതെന്നാണ് നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സൊസൈറ്റി സെക്രട്ടറി കെ വി പ്രദീപന്‍ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രശാന്തിനെ ചോദ്യം ചെയ്തത്. മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്ത പണം മലപ്പുറം, കാഞ്ഞങ്ങാട്, തൃശൂര്‍, പയ്യന്നൂര്‍ സ്വദേശികള്‍ക്ക് കൈമാറിയെന്ന് പ്രശാന്ത് പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ എത്തി തെളിവെടുത്ത പൊലീസ് പണം കൈപ്പറ്റിയവരെയും പ്രതികളാക്കാനാണ് നീക്കം നടത്തുന്നത്.

Post a Comment
0 Comments