
കാസർകോട്:(www.evisionnews.co) പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ജൂൺ 5 ന് സംസ്ഥാനമൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും അനുബന്ധ വിവര ശേഖരണത്തിനും ഹരിതകേരളം മിഷന്‍ തയ്യാറെടുക്കുന്നു. ഇതിനായി അടുത്ത മാസം 2 മുതല്‍ സംസ്ഥാനത്ത് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിതവാരം ആചരിക്കും. നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുുവോ?, ഉണ്ടെങ്കില്‍ ആവശ്യമായ തുടര്‍സംരക്ഷണം ലഭ്യമാണോ?, ചെടിക്ക് വേണ്ടത്ര ആരോഗ്യമുണ്ടോ?, ഇല്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത്?, ചെടി അവശേഷിക്കുില്ലെങ്കില്‍ എന്ത് കൊണ്ടാണ് അത് നശിച്ച് പോയത്?, എന്തെല്ലാമാണ് പരിഹാര മാര്‍ഗങ്ങള്‍?, തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. വൃക്ഷവത്കരണത്തിന് മരങ്ങള്‍ നട്ടാല്‍ മാത്രം പോരാ മറിച്ച് പരിപാലനത്തിലൂടെ അവയ്ക്ക് വളരാനുള്ള പിന്തുണയും നല്കണമെ സന്ദേശമാണ് ഈ യജ്ഞത്തിലൂടെ ഹരിതകേരളം മിഷന്‍ നല്‍കുന്നത്. സാമൂഹ്യപങ്കാളിത്തത്തോടെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനുള്ള ഇടപെടല്‍ കൂടിയാണ് ഒക്ടോബര്‍ 2 മുതലുള്ള ഹരിതവാരാചരണം. കേരളത്തിന്റെ പാരിസ്ഥിതിക സമനില സംരക്ഷിക്കുക, പാരിസ്ഥിതിക സംരക്ഷണത്തോടുള്ള ഉത്തരവാദിത്വം പൗരസമൂഹത്തില്‍ വ്യാപകമാക്കുക എന്നിവയും ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നു. 2017 -18 ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം 3 കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍,കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍,സന്നദ്ധസംഘടനകള്‍, വിവിധ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് തൈകളുടെ കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്. പരിശോധനയുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് യോഗം ചേർന്ന്
പൊതുവായി അവതരിപ്പിക്കുകയും പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. നഷ്ടപ്പെ' ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷതൈ നടും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും.
Post a Comment
0 Comments