ഉപ്പള:(www.evisionnews.co)ബായാറിൽ വെല്‍ഡിംഗ് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. ബായാര്‍ മുളിഗദ്ദെയിലെ ഉമേഷി(52)നാണ് അടിയേറ്റത്.ഇദ്ദേഹത്തെ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി അംഗം തൊഴിലുറപ്പ് പദ്ധതിയില്‍ പണം തിരിമറി നടത്തിയെന്ന് കാട്ടി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയത് താനെന്ന് ആരോപിച്ചാണ് പഞ്ചായത്ത് അംഗത്തിന്റെ ബന്ധുക്കളായ മൂന്ന് പേര്‍ മര്‍ദ്ദിച്ചതെന്ന് ഉമേഷ് പരാതിപ്പെട്ടു.സംഭവത്തിൽ പോലീസ് കേസെടുത്തു.

Post a Comment
0 Comments