തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെന്ന് രാജ്നാഥിന്റെ വാക്കുകളിൽ പ്രകടം. ഒട്ടേറെ രോഹിൻഗ്യൻ അഭയാർഥികൾ ഐഎസ്‌ഐ, ഐഎസ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.
ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡ്, പാൻ കാർഡ്) സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളിൽ ഇവർ ഏർപ്പെടുന്നുണ്ട്. തീവ്രനിലപാടുകാരായ രോഹിൻഗ്യകൾ ഇന്ത്യയിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. രോഹിൻഗ്യകൾ ജമ്മുവിലും ഡൽഹിയിലും ഹൈദരാബാദിലും സജീവമാണ്. ഇവർ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു
Post a Comment
0 Comments