മർദനമേറ്റ പൊലീസുകാരൻ അക്രമത്തെക്കുറിച്ച് ഇന്നു രാവിലെ തൊടുപുഴ ഡിവൈഎസ്പിക്കു മൊഴി നൽകിയിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. എസ്എഫ്ഐ ഇടുക്കി ജില്ലാ സെക്രട്ടറി എം.എസ്.ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് എഎസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ആക്രമിച്ചത്. അക്രമത്തിന്റെ വിഡിയോ പുറത്തെത്തിയതിനെ തുടര്‍ന്നു പൊലീസ് തലപ്പത്തുനിന്നുള്ള അടിയന്തരമായി ഇടപെട്ടിരുന്നു.
ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെ തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നിലെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രവേശനകവാടത്തിനു മുന്നിൽ നിൽക്കുകയായിരുന്ന തൊടുപുഴ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥികളെ ലക്ഷ്യംവച്ചായിരുന്നു 20 എസ്എഫ്ഐ പ്രവർത്തകർ എത്തിയത്. ഇവർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതു സംഘർഷത്തിലേക്കു നീങ്ങിയതോടെ തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർക്കു നേരെയായിരുന്നു ആദ്യ ആക്രമണം.
ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം വളഞ്ഞുവച്ചു പൊലീസുകാരനു നേരെ ആക്രോശിക്കുകയും തള്ളിയിടുകയുമായിരുന്നു. കൂട്ടത്തോടെ മർദിക്കുകയും ചെയ്തു. ഇതിനിടെ, സംഘത്തിലെ ഒരു യുവാവ് എഎസ്ഐയെ ശക്തമായി ഇടിക്കുകയായിരുന്നു
Post a Comment
0 Comments