Type Here to Get Search Results !

Bottom Ad

ബംബര്‍ വില്‍പ്പനയുമായി ഓണം ലോട്ടറി;വിറ്റത് 65 ലക്ഷം ടിക്കറ്റ്,നറുക്കെടുപ്പ് വെള്ളിയാഴ്ച

തിരുവനന്തപുരം:(www.evisionnews.co) സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരള ലോട്ടറിക്ക് ബംബറടിച്ചു. തിരുവോണം ബംബര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചതോടെയാണ് ലോട്ടറിവകുപ്പിന് വന്‍തുക ലഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് തിരുവോണം ബംബറിലൂടെ പിരിഞ്ഞുകിട്ടിയത്- 162.50 കോടി രൂപ. 65 ലക്ഷം ടിക്കറ്റാണ് വിറ്റത്. 

138 കോടി രൂപയായിരുന്നു മുന്‍ വര്‍ഷത്തെ ഓണം ബംബര്‍ റെക്കോഡ്. 200 രൂപയുടെ 69 ലക്ഷം ടിക്കറ്റ് അന്ന് വിറ്റു. ആദ്യ സമ്മാനം എട്ടു കോടി രൂപയും. ഈവര്‍ഷം ഒന്നാം സമ്മാനം 10 കോടിയും ടിക്കറ്റ് നിരക്ക് 250 രൂപയുമാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. ഇനിയും വന്‍ വില്‍പ്പന നടന്നേക്കാമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞതവണ എട്ട് സീരിയലില്‍ പുറത്തിറക്കിയ ടിക്കറ്റ് ഇത്തവണ പത്ത് സീരിയലിലാണ് വിതരണം ചെയ്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad