Type Here to Get Search Results !

Bottom Ad

ചാലക്കുടിയില്‍ വാഹനാപകടം; കാക്കനാട് രാജഗിരി കോളേജിലെ രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

തൃശൂര്‍ : (www.evisionnews.co)ചാലക്കുടിയില്‍ ലോറിയുടെ പിന്നില്‍ കാറിടിച്ചു കാക്കനാട് രാജഗിരി കോളേജിലെ ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥികളായ രണ്ടുപേര്‍ മരിച്ചു. കോട്ടയം വട്ടുകുളത്ത് വല്ലത്ത് വീട്ടില്‍ ബിമല്‍ സെബാസ്റ്റ്യന്‍ (23), കോട്ടയം നെടുങ്കുന്നം തെങ്ങുംമൂട്ടില്‍ വീട്ടില്‍ ക്രിസ്റ്റി മാത്യു ഫിലിപ്പ് (24) എന്നിവരാണു മരിച്ചത്.പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ ചാലക്കുടി ഹൈവേയിലായിരുന്നു അപകടം. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണു മൃതദേഹങ്ങള്‍. ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ചെങ്ങന്നൂര്‍ ആഞ്ഞിലിച്ചുവട് തെങ്ങുംതറയില്‍ ബ്ളസന്‍ പി വര്‍ഗീസ്. (26) എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിക്കറ്റ് സര്‍വകലാശാല ഫെസ്റ്റിവല്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു വിദ്യാര്‍ഥികള്‍. ഫിലിപ്പ് മാത്യുവാണ് മരിച്ച ക്രിസ്റ്റിയുടെ പിതാവ്. മാതാവ് ലിസി. സഹോദരന്‍ അമല്‍ ജോസ് ഫിലിപ്പ്(ചെന്നൈ ലയോള കോളേജ് വിദ്യാര്‍ഥി). വെള്ളിയാഴ്ച രാവിലെ 10.30 ന് നെടുങ്കുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയിലാണ് ക്രിസ്റ്റിയുടെ സംസ്ക്കാരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad