തിരുവനന്തപുരം:(www.evisionnews.co) ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ സംസ്ഥാനത്ത് നിർബന്ധമാക്കുന്നു. റോഡുകളിലെ സുരക്ഷ കർശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിർദേശമനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
വിപണിയിലെത്തുന്നത് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകൾ പതിച്ചതും ഗുണമേൻമയില്ലാത്തതുമായ ഹെൽമറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയിൽ ടാക്സ്, ലീഗൽ മെട്രോളജി വകുപ്പുകൾക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നൽകി. നിയമം നടപ്പിലാകുന്നുണ്ടോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കും. നിയമലംഘനം നടത്തുന്നവരിൽനിന്നു പിഴ ഈടാക്കാനാണു തീരുമാനം.

Post a Comment
0 Comments