ബിക്കാനീര്‍ജയ്‌പുര്‍ റോഡില്‍ ബസ് കാത്തു നിന്ന തന്നെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നുവെന്ന് യുവതി പറയുന്നു ദല്‍ഹി സ്വദേശിയായ യുവതി ബിക്കാനീറിനടുത്ത് സ്വന്തമായുള്ള സ്ഥലത്ത് വന്നു മടങ്ങുകയായിരുന്നു.
കാറില്‍ കൊണ്ടു പോയി മണിക്കൂറുകളോളം ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടുപേര്‍ പിന്നെ ആറ് പേരെ കൂടി വിളിച്ചു വരുത്തി. അവരും ആക്രമിച്ചു. പിന്നീട് സമീപ ഗ്രാമമായ പലാനയിലെ സര്‍ക്കാര്‍ പവ്വര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അവിടെ കൂട്ടബലാത്സംഗംനടന്നു .ആകെ 23 പേര്‍ പലപ്പോഴായി ഇരയാക്കി.
സെപ്റ്റംബര്‍ 26ന് പുലര്‍ച്ചെ തട്ടി കൊണ്ടു പോയിടത്തു തന്നെ ഈ രണ്ട് പേര്‍ യുവതിയെ കൊണ്ടു വിടുകയായിരുന്നു. പിറ്റേന്നു തന്നെ പോലീസില്‍ പരാതി നല്‍കി.ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
Post a Comment
0 Comments