Type Here to Get Search Results !

Bottom Ad

സി.എച്ച്.അനുസ്മരണവും,ധനസഹായ വിതരണവും നടത്തി

കാസർകോട്: (www.evisionnews.co)മുഖ്യമന്ത്രിപദവിയിലടക്കം സംസ്ഥാന ഭരണത്തിന്റെ ഒട്ടുമിക്ക പദവികൾ കൈകാര്യം ചെയ്യുകയും ,ആവകുപ്പുകളിലെല്ലാം മനുഷ്യനന്മക്കുതകുന്ന മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത അപൂർവ്വ വ്യക്തിത്വമാണ് സി.എച്ച്.മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൽ റഹിമാൻ പറഞ്ഞു.
ചേരങ്കൈ ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സി. എച്ച് മുഹമ്മദ്. കോയ സാഹിബിന്റെ അനുസ്മരണവും നിർധന കുടുംബത്തിനുള്ള ഭവന നിർമ്മാണ ധനസഹായ വിതരണത്തിന്റെയും ഉൽഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ടി.എ മെയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.മുനീർ സുലൈമാൻ സ്വാഗതം പറഞ്ഞു .എസ്.എസ്.എഫ് സംസ്ഥാന തല സാഹിത്യ ഉൽസവത്തിൽ ഹിഫ്ളുൽ ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ  മുഹമ്മദ് മുസമ്മിൽ ചേരങ്കൈക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും കാസർകോട് മുൻസിപ്പൽ കൗൺസിലർ ഹമീദ് ബെദിര നൽകി
മുഹമ്മദ് മുസ്ലിയാർ ബുറാക്ക് പ്രാർത്ഥനക്ക് നേതൃത്വം നൽകി എ.കെ.അബൂബക്കർ ഹാജി, ടി.കെ ഇബ്രാഹിം ഹാജി, മൊയ്തു ബാച്ച,സലീം ചേരങ്കൈ, ഹമീദ് ചേരങ്കൈ, മുഹമ്മദ് പീടിക,
സുലൈമാൻ സി.പി.സി.ആർ.ഐ,ഹംസ സഅദി, ജിഷാൽ മലപ്പുറം, ലത്തീഫ് കൈമ,കെ.കെ.സിദ്ധീഖ് ,
ഹനീഫ് ഡിസംബർ,അസീസ് സിറാജ് നഗർ,നവാസ് സിറാജ് നഗർ, അഹമ്മദ്ബാച്ച,ലെത്തീഫ് കാർട്ടൻ,എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad