ആലംപാടി:(www.evisionnews.co)ആലംപാടി ഖിളർ ജുമാ മസ്ജിദ് സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റ് തെളിയാതെ ആയിട്ട് മൂന്നു വർഷത്തോളമായി. ഒരു വർഷം മുമ്പ് അതെടുക്കാതെ വേറൊന്നും സ്ഥാപിച്ചത് 10 ദിവസം പ്രകാശിച്ചു വീണ്ടും ആദ്യത്തേതു പോലെ ഇരുട്ടിലായി തുടരുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയത് മാറ്റി പുതിയ തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീമിനും വാർഡ് മെമ്പർ എ മമ്മിഞ്ഞിക്കും ആലംപാടി ആർട്സ്&സ്പോർട്സ് ക്ലബ് (ആസ്‌ക് ആലംപാടി ) ഭാരവാഹികൾ നിവേദനം നൽകി .

Post a Comment
0 Comments