Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക സ്വദേശിയുടെ കൊലപാതകം: തിരുവനന്തപുരം സ്വദേശിയെ ചുറ്റിപ്പറ്റി അന്വേഷണം

Image result for രംഗപ്പ
വിദ്യാനഗര്‍: (www.evisionnews.co)കര്‍ണ്ണാടക ബാഗല്‍ കോട്ടയിലെ രംഗപ്പ(35)യെ തലക്ക് കല്ലിട്ട് കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിരവധി കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് മയക്കുമരുന്ന് കടത്ത് കേസില്‍ അടക്കം പ്രതിയായ 35കാരനെയാണ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച് വരുന്നത്. ചെര്‍ക്കളയിലും പരിസരങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യമെത്തിച്ചിരുന്നയാളാണ് തിരുവനന്തപുരം സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 9ന് രാവിലെയാണ് ചെര്‍ക്കള വി.കെ പാറയിലെ വിജനമായ സ്ഥലത്ത് രംഗപ്പയെ മരിച്ചു കിടക്കുന്നത് കണ്ടത്. 

Post a Comment

0 Comments

Top Post Ad

Below Post Ad