കാസര്‍കോട് (www.evisionnews.co): സര്‍വാന്‍സ് ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് ലോക സമാധാന ദിനത്തില്‍ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ക്ലബ് പരിസരത്ത് നടന്ന പരിപാടിയില്‍ നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാലിന്റെ അധ്യക്ഷതയില്‍ സിറാജ് കെ.കെ പുറം സ്വാഗതം പറഞ്ഞു. അസിസ് കടപ്പുറം, ചൗക്കി നൂറുല്‍ ഹുദാ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ബഷിര്‍ മൂപ്പ, ഏരിയല്‍ കോട്ട ശ്രി ഭഗവതി ക്ഷേത്ര പ്രസിഡണ്ട് പത്മനാഭന്‍ ജനറല്‍ സെക്രട്ടറി ശ്രിധരന്‍, കരിം നുസ്രത്ത് ചൗക്കി, സാദിക്ക് കടപ്പുറം സിവൈസിസി, ഷരിഫ് സര്‍വാന്‍സ്, റഹിസ്, സുഫയില്‍, മുനിര്‍, ലത്തി പ്രസംഗിച്ചു.
തുടര്‍ന്ന് 100ഓളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ സമാധാന സന്ദേശ റാലി ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചൗക്കിയില്‍ സമാപിച്ച റാലിയില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് യുത്ത് കോര്‍ഡിനേറ്റര്‍ എം.എ നജിബ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. റഷാദ്, നസിബ്, ഷാഹിദ്, അയ്യു, മന്‍ച്ചു, സെബിര്‍, ആബി, ഖാദര്‍, സുല്‍പ്പു, സര്‍ഫ്രാസ്, മൊയ്‌നു, സിനാന്‍, ജംഷി മൂപ്പ നേതൃത്വം നല്‍കി.

Post a Comment
0 Comments