Type Here to Get Search Results !

Bottom Ad

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപിയെ നിലംപരിശാക്കി എസ്എഫ്ഐ-എഎസ്എ സഖ്യം


ഹൈദരാബാദ്: എച്ച്സിയു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയെ നിലംപരിശാക്കി എഎസ്ജെയ്ക്ക് വന്‍ വിജയം. എസ്എഫ്ഐയും അംബേദ്കര്‍ സ്റ്റുഡന്റ്സ് യൂണിയനും (എഎസ്എ) നേതൃത്വം നല്‍കുന്ന 'അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' (സാമൂഹിക നീതിക്കായുള്ള സഖ്യം) പ്രധാനസീറ്റുകളെല്ലാം തൂത്തുവാരി.
വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പോര്‍ട്സ് സെക്രട്ടറി, കള്‍ച്ചറല്‍ സെക്രട്ടറി എന്നീ സീറ്റുകളില്‍ എബിവിപിയെ പിന്തള്ളി എഎസ്ജെ ഒന്നാമതെത്തി.
മലയാളിയായ ശ്രീരാഗ് പൊയിക്കാടന്‍ (എഎസ്എ) പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എബിവിപി-ഒബിസിഎ സ്ഥാനാര്‍്ത്ഥി കെ പല്‍സാനിയയെയും എന്‍എസ്യുഐ സ്ഥാനാര്‍ത്ഥി അഞ്ജു റാവുവിനെയും തോല്‍പിച്ചാണ് ഗവേഷണ വിദ്യാര്‍ത്ഥിയായ ശ്രീരാഗ് പ്രസിഡന്റായത്. ലുനാവത് നരേഷ് വൈസ് പ്രസിഡന്റായും ആരിഫ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ആഷിഖ് എന്‍പി ജോയിന്റ് സെക്രട്ടറിയായും ലോലം ശ്രാവണ്‍ കുമാര്‍ സ്പോര്‍ട്സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറിയായും ജയിച്ചു കയറി. എസ്എഫ്ഐ, എഎസ്എ, എസ്ഐഒ, എംഎസ്എഫ് തുടങ്ങിയ സംഘടനകളാണ് എഎസ്ജെ സഖ്യത്തിലുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad