Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ നിരപരാധികളെ ദ്രോഹിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തം


ദോഹ (www.evisionnews.co): സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന ബദിയടുക്ക പോലീസ് നിരപരാധികളോട് പെര്‍ളയില്‍ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് ഖത്തര്‍ എന്‍മകജെ കെ.എം.സി.സി യോഗം ആവശ്യപ്പെട്ടു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കെണ്ടതിന് പകരം സംഘ്പരിവാറുകാര്‍ നല്‍കുന്ന ലിസ്റ്റ് നോക്കി നിരപരാധികളെ അരി വാങ്ങാന്‍ കടയിലേക്ക് പോകുമ്പോഴും ജോലിക്ക് പോകുമ്പോഴുമൊക്കെ പിടിച്ചുകൊണ്ടു പോയി കള്ള കേസുകള്‍ ചാര്‍ത്തുന്ന പോലീസ് നടപടിയില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പെര്‍ളയില്‍ മാസങ്ങള്‍ക്ക് മുമ്പ് ശിവലിംഗത്തില്‍ ചായം തേച്ചുവര്‍ഗീയ കലാപത്തിന് ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും അവര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ അവരെ നാട്ടില്‍ സൈ്വര്യ വിഹാരം നടത്താന്‍ അനുവദിക്കുന്ന പോലീസ്  നിരപരാധികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ച്  കുറ്റവാളികള്‍ക്കെതിരെ മാത്രം നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം പെര്‍ള അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി നസീര്‍ അജിലടുക്ക, ഇബ്രാഹിം മാള, കലന്ദര്‍ ഉക്കിനടുക്ക, സധീര്‍ അട്ക്ക, മഷൂദ് ബഷീര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad