Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് നേതാക്കള്‍ക്ക് നേരെ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ അക്രമം: തിങ്കളാഴ്ച കാമ്പസുകളില്‍ പ്രതിഷേധ പ്രകടനം


തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ ഗവ. പൊളിയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം. തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ സൈഫുദ്ദീന്‍ തങ്ങള്‍, യൂണിറ്റ് പ്രവര്‍ത്തകന്‍ ആഷിഖ് എന്നിവരെയാണ് ബൈക്കിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും തൃക്കരിപ്പൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് നേരിട്ട പരാജയത്തിലെ വിരോധമാണ് അക്രമമെന്ന് പറയുന്നു. വെള്ളിയാഴ്ച്ച ഗവ. പോളിയില്‍ നടന്ന തെരഞ്ഞെടുപ്പിലും എം.എസ്.എഫ് മികച്ച വിജയം നേടിയിരുന്നു. കോളജിലെ എം.എസ്.എഫിന്റെ പ്രവര്‍ത്തനത്തില്‍ അസൂയാലുക്കളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിരന്തരം അക്രമം അഴിച്ചിവിട്ടിരുന്നു. ചന്തേര പൊലീസില്‍ പരാതി നല്‍കി.

അതേസമയം തൃക്കരിപ്പൂര്‍ പോളിടെക്‌നികില്‍ അക്രമം അഴിച്ചുവിട്ടത് വിവിധ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ്- കെ.എസ്.യു സഖ്യം നേടിയ മികച്ച മുന്നേറ്റത്തില്‍ വിളറിപൂണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് എം.എസ്.എഫ് നേതാക്കള്‍ ആരോപിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൃക്കരിപ്പൂര്‍ ഇ.കെ നായനാര്‍ പോളിടെക്‌നിക് കോളജിലും കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക് കോളജിലും ഇത്തവണ എം.എസ്.എഫ്- കെ.എസ്.യു സഖ്യം മുഴുവന്‍ സീറ്റുകളിലും മത്സര രംഗത്തുണ്ടായിരുന്നു. വളരെ കുറച്ച് പ്രവര്‍ത്തകര്‍ മാത്രമുള്ള ഇരു കാമ്പസുകളിലും നൂറില്‍പരം വോട്ടുകളാണ് നേടിയത്. 

കാമ്പസുകളില്‍ വിദ്യാര്‍ത്ഥി സമൂഹം തങ്ങളെ കൈയൊഴിയുകയാണെന്ന് മനസിലാക്കിയ എസ്.എഫ്.ഐ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇലക്ഷന്‍ ഡൂട്ടി കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം ട്രഷറര്‍ സൈഫുദ്ധീന്‍ തങ്ങളെ വാഹനം പിന്തുടര്‍ന്ന് തള്ളിയിട്ട് മര്‍ദിച്ചതും ഇതിന്റെ ഭാഗമാണ്. എം.എസ്.എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ എസ്.എഫ്.ഐ കനത്ത വിലനല്‍കേണ്ടിവരുമെന്നും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി.ഐ ഹമീദും പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച മുഴുവന്‍ കാമ്പസുകളിലും പ്രതിഷേധ പ്രകടനം നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad