ബെദിര (www.evisionnews.co): കടുത്ത മനുഷ്യാവകാശ ലംഘനം നേരിടുന്ന റോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ബെദിര എം.എസ്.എഫ് കമ്മിറ്റി അന്താരാഷ്ട്ര സമാധാന ദിനത്തില്‍ 'കാന്‍ഡില്‍ ലൈറ്റ് വിജില്‍' സംഘടിപ്പിച്ചു. പരിപാടി കര്‍ഷക സംഘം മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റസാഖ് ബെദിര ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ബി.എം.സി സഫ്‌റാസ് അധ്യക്ഷത വഹിച്ചു. മമ്മു ചാല, കുഞ്ഞാമു ബെദിര, അബ്ബാസ് ബി.എം.സി, ഇര്‍ഷാദ് ഹുദവി, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, സലാഹുദ്ദീന്‍ വലിയവളപ്പ്, എ.എച്ച് ഹബീബ്. സുനൈഫ് തെരുവത്ത്, അബ്ദുല്‍ ഖാദര്‍ ഐ.ഐ, സാലി ബി.കെ, സുഹൈല്‍ ബി.കെ, ഷഫീഖ് തുരുത്തി, ഷറഫുദ്ധീന്‍ ചാല, ഷാനി, സഹീം, സാബിത്ത്, ജസീല്‍ ടി.എം, അബ്ദു, സിയാദ് ബി.സെഡ് സംബഡിച്ചു.

Post a Comment
0 Comments