Type Here to Get Search Results !

Bottom Ad

കൊതിയൂറും വിഭവങ്ങളുമായി മൊഗ്രാല്‍ പുത്തൂരില്‍ പാചക മത്സരം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ പോഷകാഹാര പൊടി കൊണ്ട് പലഹാര നിര്‍മാണ മത്സരം സംഘടിപ്പിച്ചു. അങ്കണ്‍വാടികള്‍ കേന്ദ്രീകരിച്ചായിരുന്നു മത്സരം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ അങ്കണ്‍വാടി പരിധിയിലെ അമ്മമാര്‍ക്കായി അറഫാത്ത് നഗര്‍ അങ്കണ്‍വാടിയില്‍ നടത്തിയ മത്സരത്തില്‍ കൊതിയൂറും വിഭവങ്ങളുമായിട്ടാണ് അമ്മമാര്‍ എത്തിയത്. ന്യൂട്രിമിക്‌സ് കൊണ്ട് വൈവിധ്യവും സ്വാധിഷ്ടവുമായ വിഭവങ്ങളാണ് ഒരുക്കിയത്.

പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ, ഇന്ദിര. എസ്.പി സലാഹുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, അശോകന്‍ ജയന്തി, ലീല. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബബിത. മാഹിന്‍ കുന്നില്‍. രാജീവി, ഡോ. മിന്യ. ഡോ. നാസ്മി, ആയിഷ ഷാന, മീര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad