കോഴിക്കോട് (www.evisionnews.co): പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 50 രൂപയില്‍ താഴെയാക്കുവാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പെട്രോള്‍ വില വര്‍ധനവിന്റെ പേരില്‍ ബിജെപി നേതൃത്വത്തെ തുടര്‍ച്ചയായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. 50 രൂപയില്‍ താഴെ പെട്രോളും ഡീസലും വില്‍ക്കാന്‍ സര്‍ക്കാരിനു കഴിയും. അതിനായി ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറയ്ക്കണം. അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം. 2010 ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല- സുരേന്ദ്രന്‍ പറയുന്നു. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ കേരളത്തിന്റെ ഖജനാവ് എന്നേ പൂട്ടിപ്പോകുമായിരുന്നെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ സുരേന്ദ്രന്‍ പറയുന്നു.

Post a Comment
0 Comments