കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയ പാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടും വാഹനങ്ങള്‍ കുഴികളില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ ഐ.എന്‍.എല്‍ മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ: ഷെയ്ക്ക് ഹനീഫ് നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ കേരള റീജിയണല്‍ ഓഫീസര്‍ ലഫ്. കേണല്‍ ആശിഷ് ദ്വിവേദിക്ക് പരാതി നല്‍കി.
കുഴികള്‍ വെട്ടിക്കാന്‍ വേണ്ടി ഡ്രൈവര്‍മാര്‍ നടത്തുന്ന ശ്രമം പലപ്പോഴും അപകടം ക്ഷണിച്ചുവരുത്താറുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനപ്പെട്ട ദേശീയ പാതയിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളും ആംബുലന്‍സുകളും കടന്നുപോകുന്നു. രാത്രിയില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കുഴികള്‍ കാണാത്തതിനാല്‍ അപകടങ്ങള്‍ നിത്യ സംഭവമാകുന്നുവെന്നും റോഡ് നന്നാക്കാന്‍ നാഷണല്‍ ഹൈവെ അതോറിറ്റി നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നാഷണല്‍ ഹൈവെ ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അഡ്വ: ഹനീഫ് മുന്നറിയിപ്പ് നല്‍കി.

Post a Comment
0 Comments