Type Here to Get Search Results !

Bottom Ad

മംഗളൂരു വിമാനത്താവളത്തില്‍ പ്രവാസി യാത്രക്കാരോടുള്ള വിവേചനം അവസാനിക്കണം


മംഗളൂരു (www.evisionnews.co): പ്രവാസി മലയാളി യാത്രക്കാരോട് മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വിവേചനപരമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഒരു കാരണവുമില്ലാതെ യാത്രവൈകിപ്പിച്ചും യാത്രക്കാരെ മണിക്കൂറുകളോളം വെള്ളവും ഭക്ഷണവും നല്‍കാതെ തടഞ്ഞുവെച്ച് പീഡിപ്പിക്കുന്നത് പതിവാകുകയാണ്. ഏറ്റവും ലാഭകരമായ ഗള്‍ഫ് സെക്ടറില്‍ പഴകിയതും സുരക്ഷിതമല്ലാത്തതുമായ എയര്‍ക്രാഫ്റ്റിട്ട് ഒട്ടും സുരക്ഷിതമല്ലാത്തരീതിയില്‍ പ്രാവാസികളുടെ ജീവന്‍ കൊണ്ട് അമ്മാനമാടുകയാണ് അധികൃതരെന്നും അബൂദാബി കെ.എം.സി.സി നേതാവ് അനീസ് മാങ്ങാട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഖത്തറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഭാഗ്യ കൊണ്ടാണ് വന്‍ ദുരന്തതില്‍ നിന്ന് രക്ഷപ്പെട്ടത്. അത്‌പോലെ അബുദാബിയിലേക്ക് പോകേണ്ട ജെറ്റ് എയര്‍വേഴ്‌സ്വിമാനം ഒരു കാരണവുമില്ലാതെ വൈകിപ്പിച്ചതും വെള്ളവും ഭക്ഷണവുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരെ അന്യമായി തടഞ്ഞുവെച്ചതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം മൊബൈലിന്റെ പവര്‍ ബാങ്കുമായി യാത്രചെയ്ത യാത്രക്കാരനെ ബോംബാണെന്ന് പറഞ്ഞ് തടഞ്ഞുവെച്ചതും യാത്ര നിഷേധിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്തവന്നതാണ്. കാലകാലങ്ങളായി തുടരുന്ന അധികൃതരുടെ അനീതിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും പ്രവാസി സംഘടനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയിലൂടെ കെ.എം.സി.സി നേതാവ് അനീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad