കാഞ്ഞങ്ങാട്:(www.evisionnews.co) വ്യാജ മേൽ വിലാസം നല്‍കി പാസ്‌പോര്‍ട്ടുണ്ടാക്കിയ കേസിൽ ഏഴ് പ്രതികളുടെ ഫോട്ടോ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ.മാര്‍ക്കോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.2007ല്‍ ജില്ല കേന്ദ്രീകരിച്ചാണ് വ്യാപകമായി വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടാക്കിയത്. യഥാര്‍ത്ഥ ഫോട്ടോയും, വ്യാജ വിലാസവും ഉപയോഗിച്ചാണ് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഏറെയും ഉണ്ടാക്കിയത്. .വ്യാജ വിലാസം നല്‍കി ഫോട്ടോ ഉപയോഗിച്ച 13 ആളുകളുടെ ഫോട്ടോ ആദ്യം പുറത്തുവിട്ട അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് ഏഴ് ഫോട്ടോകള്‍ കൂടി പുറത്തുവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊളവയലിലെ പോസ്റ്റുമാനെയും അറസ്റ്റ് ചെയ്തിരുന്നു.
Post a Comment
0 Comments