Type Here to Get Search Results !

Bottom Ad

വൃദ്ധസദനത്തില്‍ സദ്യയൊരുക്കി വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഓണാഘോഷം

പരവനടുക്കം (www.evisionnews.co): ഓണം- ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ഗള്‍ഫ് കമ്മിറ്റിയുടെ സഹായത്തോടെ ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991-92 ബാച്ച് വിദ്യാര്‍ത്ഥികള്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും ഒബ്‌സര്‍വേഷന്‍ ഹോമിലെ കുട്ടികള്‍ക്കും ഓണസദ്യയൊരുക്കി. നേരത്തെ പുതുവസ്ത്ര വിതരണവും നടത്തിയിരുന്നു.

പരിപാടിയില്‍ അഡ്വ. പി.കെ ജിതേഷ് ബാബു അധ്യക്ഷത വഹിച്ചു. വൃദ്ധമന്ദിരം സൂപ്രണ്ട് ആസ്യൂമ്മ, കെ.ടി സുഭാഷ് നാരായണന്‍, മണികണ്ഠന്‍ ചെട്ടുംകുഴി, എം.എ മനാസ്, കെ. ജയചന്ദ്രന്‍, എം കരുണാകരന്‍, വി. സതീഷ് കുമാര്‍, ദിലീപ് കുമാര്‍, ഖദീജ, ഷാക്കിറ, സിന്ധു, സുധ ലക്ഷ്മി, സജീന, ജമീല, മൈമൂന, നസീമ, രാഘവന്‍, എം.ഡി ഹരീഷ് കുമാര്‍, കരുണാകരന്‍ നഞ്ചില്‍ സംസാരിച്ചു. സുനില്‍ കുമാര്‍ കരിച്ചേരി സ്വാഗതവും വി. ബിന്ദു നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad