Type Here to Get Search Results !

Bottom Ad

നീ മരിച്ചുപോയെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാനാവുന്നില്ല അലി...

ഇര്‍ഷാദ് ഹുദവി ബെദിര

മരണം വല്ലാത്തൊരു നോവാണ്... ആഹ്ലാദവര്‍ത്തമാനങ്ങള്‍ക്കിടയിലേക്കാണ് അത് ഒരു തീക്കാറ്റുപോലെ ആഞ്ഞടിക്കാറുള്ളത്...  മരണം നിഷേധിക്കാത്ത സത്യം. എത്ര മാറിനിന്നാലും പിടികൂടുന്ന അനിവാര്യതയാണത്... എല്ലാം ജയിക്കുമ്പോഴും മരണത്തിനുമുന്നില്‍ മാത്രം തോറ്റുപോകാന്‍ വിധിക്കപ്പെട്ടവരാണ് നാം... ചില മരണങ്ങള്‍ നമ്മെ വല്ലാതെ തളര്‍ത്തികളയും... കേള്‍ക്കുന്നതൊന്നും സത്യമാവരുതേയെന്ന് മനസ് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും...

ഇഷ്ടപ്പെട്ടൊരാള്‍ കരയിപ്പിച്ച് കടന്നുപോകുന്നത് കാഴ്ചക്കാരനായി നോക്കിനില്‍ക്കാന്‍ മാത്രമേ നമുക്ക് കഴിയുന്നുള്ളൂ. ഈ വഴിയും ഈ ദിനങ്ങളും ദു:ഖത്തിന്റേത് മാത്രമാണ്... നമ്മള്‍ നമ്മുടെ ജീവനോളം സ്നേഹിച്ച് മനസുകൊണ്ട് ഒരുപാട് ഇഷ്ടപ്പെട്ട എത്രയോ ആളുകളാണ് ഇവിടെ വിടപറഞ്ഞകലുന്നത്... ഒരു മരണവാര്‍ത്ത കേട്ട് അതിന്റെ ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു മരണവാര്‍ത്ത കേട്ട് അതിശയിച്ചുപോകുന്ന സങ്കടകരമായ സാഹചര്യത്തിലാണ് നാമിപ്പോള്‍. അടുത്തടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എത്രയോ യുവാക്കളാണ് അപകടത്തില്‍ മരിച്ചുതീര്‍ന്നത്. 

ഒരോ മരണവും നമ്മളെ വളരെ കൂടുതല്‍ ചിന്തിപ്പിക്കുന്നുണ്ട്. നമ്മുടെ സ്വന്തക്കാര്‍ മരിക്കുമ്പോള്‍ നമ്മള്‍ മരണത്തെ കുറിച്ച് ഓര്‍ക്കും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ അത് മറക്കുന്ന അവസ്ഥയാണ് നമ്മുടേത്. പല മരണങ്ങള്‍ ഒരു നാടിനെ മൊത്തത്തില്‍ ദുഖത്തിലാക്കാറുണ്ട്. അങ്ങനെയുള്ള മരണമാണ് ചൊവ്വാഴ്ച്ച ഷിറിയയില്‍ മീന്‍പിടിക്കുന്നതിനിടെ പുഴയില്‍ വീണ് പൂത്തൂരുകാരനായ ബെദിരക്കാരുടെ സ്വന്തം അലിയുടേത്. 

മത സാംസ്‌കാരിക രഷ്ട്രീയ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന അലിയുടെ മരണം ബെദിരക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സന്ദര്‍ഭമായിരുന്നു. പളളിയില്‍ നടക്കുന്ന മൗലീദ് റാത്തീബ് പരിപാടിയില്‍ സജീവമായി അലിയുടെ സാന്നിധ്യം മുണ്ടായിരുന്നു. നാട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ഖബ്ര്‍ പണിക്കും അലിയുണ്ടാവും. ഏത് പ്രവര്‍ത്തന മേഖയിലും അലിയുടെ സജീവതയുണ്ടായിരുന്നു. ബെദിരയിലെ യുവാക്കള്‍ക്ക് അലി എല്ലാമായിരുന്നു. മരണവരെ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനത്തില്‍ കര്‍മനിരതനായ അലിയുണ്ടായിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവര്‍ത്തനം അള്ളാഹു സ്വീകരിക്കട്ടെ.

Post a Comment

0 Comments

Top Post Ad

Below Post Ad