ജില്ലയിലെ വിദ്യാലയങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എിന്നിവ പ്രധാനമായും കേന്ദ്രീകരിച്ചാകും പരിപാടി ലക്ഷ്യത്തിലെത്തിക്കുക. ഇതനുസരിച്ച് ജില്ലയിലെ 38 പഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിലും രണ്ടുവീതം കേന്ദ്രങ്ങള്‍ ഒരുക്കും. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ടായിരം ഗോളുകള്‍ വീതവും മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ കുറഞ്ഞത് പതിനായിരം ഗോളുകള്‍ വീതവും അടിക്കുകയെന്നതാണ് ലക്ഷ്യം. സമയപരിധിക്കുള്ളില്‍ നിന്നും എത്ര ഗോളുകള്‍ വേണമെങ്കിലും സ്‌കോര്‍ ചെയ്യാം. ജില്ലാ കളക്ടറേറ്റാകും പ്രധാന കേന്ദ്രം. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലേയും ലൈവ് ഗോള്‍നില കളക്ടറേറ്റില്‍ സജ്ജമാക്കുന്ന ബിഗ് സ്‌ക്രീനില്‍ കാണുവാന്‍ കഴിയും. പ്രത്യേകമൊബൈല്‍ ആപ്ലീക്കേഷനിലൂടെയാകും ഗോളുകള്‍ അടിക്കുന്നത് ഓൺലൈനിലേക്ക് നൽകുന്നത് . ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ച 70 വോളണ്ടിയമാര്‍ സജ്ജരായിക്കഴിഞ്ഞു. കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന കോളജ്, സ്‌കൂള്‍, പഞ്ചായത്ത് എിവയക്ക് സംസ്ഥാന സ്‌പോര്‍ട് സ് കൗൺസിൽ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ ഗോളടിക്കുന്ന ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാരും സമ്മാനം നല്‍കും. ജില്ലാ സ്‌പോര്‍ട് കൗൺസിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ വിവിധ ജില്ലാതല പ്രതിനിധികകളുടെ യോഗവും വോളണ്ടിയര്‍മാര്‍ക്കുള്ള ക്ലാസും നടത്തി. ഡെപ്യുട്ടി കളക്ടര്‍ (എല്‍.ആര്‍) കെ.രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍, സെക്രട്ട റി എം.എസ് സുദീപ് ബോസ്, വിവിധ അസോസിയേഷന്‍ അധ്യക്ഷന്മാര്‍, സെക്രട്ട റിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഫിഫ ലോകകപ്പ്; വൺ മില്ല്യന്‍ ഗോള്‍: ജില്ലയുടെ ലക്ഷ്യം ഒരു ലക്ഷത്തിലധികം ഗോള്‍
17:44:00
0
Post a Comment
0 Comments