ന്യൂഡല്‍ഹി : (www.evisionnews.co) രാജ്യതലസ്ഥാനത്തെ നാണം കെടുത്തിയ മോഷണത്തില്‍ കരുവായത് യുക്രെയ്ന്‍ അംബാസഡര്‍. ചെങ്കോട്ടയില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുക്രെയ്ന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖയുടെ ഫോണ്‍ മോഷ്ടിച്ചു. ബുധനാഴ്ചയാണ് സംഭവം. ചെങ്കോട്ടയിലെ കാഴ്ചകള്‍ കണ്ട് നടക്കുകയായിരുന്നു ഇഗോര്‍ പൊലിഖ. ഇവിടത്തെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സെല്‍ഫി എടുക്കുമ്പോള്‍ അതുവഴി വന്ന ഒരാള്‍ മൊബൈല്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
പൊലീസിനെ അറിയിച്ചെങ്കിലും കള്ളനെ പിടികൂടാനായില്ല. മോഷ്ടാവിനെക്കുറിച്ച് സൂചനകള്‍ കിട്ടിയെന്നും ഉടന്‍ പിടിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, മൊബൈല്‍ മോഷ്ടിക്കപ്പെട്ടെന്നു കാണിച്ച് ഇഗോര്‍ പൊലിഖ, ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി കമ്മിഷണര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ അംബാസഡറായി നിയമിച്ചത്.

Post a Comment
0 Comments