Type Here to Get Search Results !

Bottom Ad

പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം


പെരിയ (www.evisionnews.co): പുല്ലൂര്‍- പെരിയയില്‍ കോണ്‍ഗ്രസ് ഓഫീസിനും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കോണ്‍ഗ്രസിന്റെ പുല്ലൂര്‍- പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ട നിലയില്‍ കണ്ടെത്തി. ജനല്‍ ചില്ലുകളും മറ്റും അടിച്ചു തകര്‍ത്ത നിലയിലാണ്. ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്.

പെരിയ നെടുവോട്ട്പാറയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി ആര്‍ട്സ് ക്ലബിന് നേരെയും ആക്രമണം നടന്നു. ക്ലബിന്റെ ജനല്‍ ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്. ക്ലബിന് സമീപത്തെ പതാകയും കൊടിമരവും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad