Type Here to Get Search Results !

Bottom Ad

തകര്‍ന്ന ഡിവൈഡര്‍ നന്നാക്കാതെ കെ.എസ്.ടി.പിക്കാര്‍ പണി നിര്‍ത്തി സ്ഥലംവിട്ടു


കാഞ്ഞങ്ങാട് (www.evisionnews.co): കരാര്‍ തുക കിട്ടാത്തതിനെ തുടര്‍ന്ന് കെ.എസ്.ടി.പിക്കാര്‍ പണി മതിയാക്കി സ്ഥലംവിട്ടതോടെ നിരവധി അപകങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിലെ ഡിവൈഡര്‍ നന്നാക്കാതെ കിടക്കുന്നു. അശാസ്ത്രീയമായ ഡിവൈഡര്‍ സംവിധാനമൊരുക്കിയതിനെ തുടര്‍ന്ന് നിരവധി തവണ അപകടം സംഭവിച്ച ഡിവൈഡറാണ് അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ പൊളിഞ്ഞ നിലയില്‍ അതേപടി അവശേഷിക്കുന്നത്. കാഞ്ഞങ്ങാട് സൗത്ത്് ജംഗഷനിലെ ഡിവൈഡര്‍ മാത്രമല്ല. കരാര്‍ തുക കൃത്യമായി കിട്ടാത്തതിനെ തുടര്‍ന്നാണ്് പണി പൂര്‍ത്തീകരിക്കാതെ കെ.എസ്.ടി.പി കരാര്‍ തൊഴിലാളികള്‍ സ്ഥലംവിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad