Type Here to Get Search Results !

Bottom Ad

മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല പ്രതിഷേധം കടുത്തപ്പോള്‍ അധികൃതര്‍ മുട്ടുമടക്കി


നീലേശ്വരം (www.evisionnews.co): കോഴ്‌സ് പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പ്രസിഡണ്ടിന്റെ ഇടപെടലില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. ഭീമനടി ബേബി ജോണ്‍ സ്മാരക ഗവ. വനിതാ ഐടിയില്‍ നിന്നും പരീക്ഷ പാസായ ഇരുപത്തഞ്ച് വിദ്യാര്‍ത്ഥികളെയാണ് പഠനം പൂര്‍ത്തിയായി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍ വട്ടംകറക്കിയത്. 

ആദ്യബാച്ചിലെ 2013-14 വര്‍ഷത്തില്‍ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയായ വിദ്യാര്‍ത്ഥികളാണ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അധികൃതരുടെ മുന്നില്‍ യാചിക്കേണ്ടിവന്നത്. സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതിനാല്‍ പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാനോ കിട്ടിയ ജോലിയില്‍ തുടരാനോ കഴിഞ്ഞില്ല. ഈ ബാച്ചിലെ വിദ്യാര്‍ത്ഥിയായ ഓട്ടപ്പടവിലെ ഒ.ടി സറീനയുടെ പിതാവ് അഹമ്മദ് ഓട്ടപ്പടവ് ജില്ലാ പഞ്ചായത്ത്, കലക്ടര്‍, പരീക്ഷാകമ്മീഷന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിരുന്നു. മകളടക്കമുള്ള വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതിനിടയിലാണ് മുഴുന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. അഹമ്മദ് ഓട്ടപ്പടവിന്റെ പ്രവര്‍ത്തനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും മുസ്്‌ലിം ലീഗ് നേതാക്കളും പ്രശംസിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad