Type Here to Get Search Results !

Bottom Ad

മൊഗ്രല്‍ പുത്തൂരിൽ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന: രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ്

മൊഗ്രാല്‍പുത്തൂര്‍ :(www.evisionnews.co) മൊഗ്രല്‍ പുത്തൂര്‍, ചൗക്കി, എരിയാല്‍ എന്നിവിടങ്ങളില്‍ ഹോട്ടല്‍, ബേക്കറി, കോഴികടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ രണ്ട് ഹോട്ടലുകള്‍ക്ക് നിയമ നടപടിയുടെ ഭാഗമായി നോട്ടീസ് നല്‍കി.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയ്ക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാര്‍ശ ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വരും നാളുകളില്‍ പരിശോധന കര്‍ശനമാക്കി പിഴ ചുമത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ് പറഞ്ഞു.

പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. ജയറാം, പി സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad