ഉദുമ:(www.evisionnews.co) അറിവിൻ വിളക്കത്ത് ഒന്നിച്ചിരിക്കാം പ്രമേയത്തിൽ അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ ഒക്ടോബർ 19, 20, 21 തിയതികളിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് കേരള ത്വലബ കോൺഫറൻസിന്റെയും ഒക്ടോബർ നാലിന് നടക്കുന്ന ജില്ലാ ത്വലബാ കോൺഫറൻസിന്റെയും പ്രചരണാർത്ഥം എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് നടത്തുന്ന പര്യടനത്തിന് തുടക്കം കുറിച്ചു. എം.ഐ.സി ദാറുൽ ഇർഷാദ് ഉദുമ കാമ്പസിൽ നിന്ന് ആരംഭിച്ചു.
പര്യടനം കെ.കെ അബ്ദുല്ല ഹാജി ഖത്തർ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ അധ്യക്ഷത വഹിച്ചു. ത്വലബാ സംസ്ഥാന സമിതിയംഗം സലീം ദേളി പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ ത്വലബാ ചെയർമാൻ സൈഫുദ്ധീൻ തങ്ങൾ മാസ്തിക്കുണ്ട് സന്ദേശമവതരിപ്പിച്ചു. റഹ്മാൻ ഇർശാദി ഹുദവി, ലത്തീഫ് വാഫി, ത്വലബാ ജില്ലാ ജോയിൻ കൺവീനർ ഫാറൂഖ് കുണിയ എന്നിവർ സംസാരിച്ചു.

Post a Comment
0 Comments