Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി.സ്‌കൂളിൽ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങും

നെല്ലിക്കുന്ന്: (www.evisionnews.co)പoന - അച്ചടക്ക നിലവാരത്തിൽ ഏറേ മുൻപന്തിയിലുള്ള നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി.സ്‌കൂളിൽ ഡിജിറ്റൽ ക്ലാസുകൾ തുടങ്ങാൻ സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു.നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗം സ്കൂൾ മാനേജറും എം.എൽ.എ.യുമായ എൻ.എ.നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.സ്ക്കുളിന് ആധുനിക രീതിയിൽ കഞ്ഞിപ്പുര നിർമ്മിക്കാൻ എം.എൽ.എ.ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു. 

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഖത്തീബ് ജി.എസ്.അബ്ദുൽ റഹ്മാൻ മദനി പ്രാർത്ഥന നടത്തി. ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ബി.കെ.ഖാദർ, എൻ.എം.സുബൈർ, ഹനീഫ് നെല്ലിക്കുന്ന്, എ.കെ.അബൂബക്കർ ഹാജി, ടി.എ.മഹമൂദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, ലത്തീഫ് കെൽ, ഷാഫി തെരുവത്ത്, ബി.എം.അഷ്റഫ് പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് റിപ്പോർട്ട്. അവതരിപ്പിച്ചു.എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: എൻ.എം.സുബൈർ (പ്രസിഡന്റ്), എൻ.ഇ.അബ്ദുൽ റഹ്മാൻ, ഖാദർ ബെൽക്കാട് (വൈസ് പ്രസിഡന്റ്), ഹനീഫ് നെല്ലിക്കുന്ന് (ജനറൽ സെക്രട്ടറി), ഖമറുദ്ദീൻ തായൽ, ഷാഫി.എ.നെല്ലിക്കുന്ന് (ജോ. സെക്രട്ടറി), സി.എം.അഷ്റഫ് (ഖജാഞ്ചി ), 10 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad